പൂങ്കാവ് പള്ളിയില്‍ കുടുംബസംഗമം ഇന്ന് (http://poomkavuchurch.org/)

പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയുടെ ശതോത്തര സുവര്‍ണജൂബിലി സമാപന ആഘോഷഭാഗമായി ഇന്ന് കുടുംബസംഗമം നടത്തും.

ഇടവകയിലെ 67 കുടുംബയൂണിറ്റുകളില്‍ നിന്നും 2500ല്‍പരം വരുന്ന കുടുംബങ്ങള്‍ പങ്കെടുക്കുന്ന സംഗമം രാവിലെ 10ന് ദിവ്യബലിയോടെ ആരംഭിക്കും. കൊച്ചി രൂപത വികാരി ജനറല്‍ റവ. മോണ്‍. ആന്റണി തച്ചാറ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. അഗസ്റിന്‍ കടേപ്പറമ്പില്‍ വചനപ്രഘോഷണം നടത്തും. ദിവ്യബലിക്കുശേഷം 15000 ലധികം പേര്‍ പങ്കെടുക്കുന്ന ജൂബിലി മഹാവിരുന്നു നടക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 300 പേരടങ്ങുന്ന വോളണ്ടിയര്‍ സംഘത്തിന് വികാരി ഫാ. ഷൈജു പര്യാത്തുശേരി, ജനറല്‍ കണ്‍വീനര്‍ ഫാ. പ്രിന്‍സ് പുത്തന്‍ ചക്കാലയ്ക്കല്‍, ഷാജു ആന്റണി, ജോണി വലിയവീട്, ലിയോണ്‍ കുരിശുപറമ്പില്‍, വി.വി. ആന്റണി, ബെനഡിക്ട് വടക്കന്‍പറമ്പ്, വി.വി. അഗസ്റിന്‍ വലിയവീട് എന്നിവര്‍ നേതൃത്വം നല്കി.

This entry was posted in Jubilee (150 Years), Maha Virunnu, News, Photos and tagged . Bookmark the permalink.

Comments are closed.