പൂങ്കാവുപള്ളിയില്‍ ഉണ്ണിമിശിഹായുടെ ദര്‍ശനത്തിരുനാള്‍ ആരംഭിച്ചു

പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവുപള്ളിയിലെ ഉണ്ണിമിശിഹയുടെ ദര്‍ശനത്തിരുനാള്‍ ആരംഭിച്ചു. വികാരി ഫാ. ഷൈജു പര്യാത്തുശേരി കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഇന്നു മുതല്‍ നാലുവരെ രാവിലെ ആറിനും വൈകുന്നേരം 6.30നും ദിവ്യബലി, ജപമാല, നൊവേന എന്നിവ നടക്കും. ഫാ. സെബാസ്റ്യന്‍ അറോജ്, ഫാ. റാഫി കൂട്ടുങ്കല്‍, ഫാ. സെബാസ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍, ഫാ. ലൂക്ക് പുത്തന്‍പറമ്പില്‍ എന്നിവര്‍ വിവിധദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ക്കു കാര്‍മികത്വം വഹിക്കും. വേസ്പരദിനമായ അഞ്ചിനു രാവിലെ ആറിനു ദിവ്യബലി, വൈകുന്നേരം ആറിനു നടതുറക്കല്‍, തുടര്‍ന്നു ദിവ്യബലി ഫാ. ആന്റണി അഞ്ചുകണ്ടത്തില്‍, ഫാ. യേശുദാസ് കൊടിവീട്ടില്‍, പ്രധാന തിരുനാള്‍ദിനത്തില്‍ ഉച്ചയ്ക്കു 12നു ഉണ്ണിള്‍ക്കു ചോറൂട്ട്, വൈകുന്നേരം നാലിനു ആഘോഷമായ സമൂഹദിവ്യബലി മോണ്‍. പയസ് ആറാട്ടുകുളം, പ്രസംഗം ഫാ. സെബാസ്റ്യന്‍ ഇരിയങ്കലത്ത്, തുടര്‍ന്നു പ്രദക്ഷിണം, രാത്രി എട്ടിനു ദിവ്യബലി, 13 വരെയുള്ള ദിവസങ്ങളില്‍ കൃതജ്ഞതാബലിയും നടക്കും.

This entry was posted in News. Bookmark the permalink.

Comments are closed.