പൂങ്കാവ് പള്ളിയില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍

ആലപ്പുഴ:പൂങ്കാവ് പള്ളിയില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍’അഭിഷേകാഗ്‌നി’ 30 ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും.

30ന് വൈകിട്ട് 4.30ന് പൂങ്കാവ് ഇടവകയുടെ നാല് കേന്ദ്രങ്ങളില്‍നിന്ന് വചനോത്സവ റാലികള്‍ ആരംഭിക്കും. അഞ്ചിന് പള്ളി അങ്കണത്തില്‍ ജറീക്കോ പ്രാര്‍ത്ഥന, ദിവ്യബലി,ഗാനശുശ്രൂഷ, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. 31 മുതല്‍ ഫിബ്രവരി മൂന്നുവരെ രാവിലെ ഒമ്പതുമുതല്‍ കൗണ്‍സിലിങ്, തൈലാഭിഷേക പ്രാര്‍ത്ഥന, രോഗശാന്തി ശുശ്രൂഷ, വൈകിട്ട് അഞ്ചിന് ജപമാല, ദിവ്യബലി, വചനപ്രഘോഷണം,ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടാവുമെന്ന് ഫാ. പ്രിന്‍സ് പുത്തന്‍ചക്കാലയ്ക്കല്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ വി.എം.ജോണി വലിയവീട്, മാര്‍ട്ടിന്‍ കടപ്പുറത്തുതയ്യില്‍, ഫാ.ഷൈജുപരിയാത്തുശ്ശേരി എന്നിവരും പങ്കെടുത്തു.

This entry was posted in Bible Convention, News. Bookmark the permalink.

Comments are closed.