വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ തത്സമയം ഇന്‍റര്‍നെറ്റില്‍

ആലപ്പുഴ പുങ്കാവ് പള്ളിയിലെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ തത്സമയം ഇന്റെര്‍നെറ്റിലൂടെ വീക്ഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓശാന ഞായര്‍ മുതല്‍ ഈസ്റര്‍ ദിനം വരെ ദക്ഷിണ ഇന്ത്യയിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവ് പള്ളിയില്‍ നടക്കുന്ന പ്രധാന തിരുക്കര്‍മ്മങ്ങള്‍ ആണ് ലോകം എമ്പാടുമുള്ള വിശ്വാസികള്‍ക്ക് വീക്ഷിക്കുന്നതിനുള്ള അവസരം ഒരുങ്ങുന്നത്.
തിരുക്കര്‍മ്മങ്ങള്‍ തത്സമയം വിഡിയോ ആയും ഫോട്ടോ ആയും പള്ളിയുടെ വെബ് സൈറ്റ് ആയ www.poomkavuchurch.org- ല്‍ ലഭ്യമാകും. 31 -03-2012 ശനിയാഴ്ച രാത്രി മുതല്‍ വെബ്‌ സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ വിഡിയോ കളും ദൃശ്യങ്ങളും ലഭ്യമായി തുടങ്ങും.

Source

This entry was posted in News. Bookmark the permalink.

Comments are closed.