അഖണ്ഡ ബൈബിള്‍ പാരായണം

പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയുടെ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെയും വിശ്വാസവര്‍ഷാചരണത്തിന്റെയും ഭാഗമായി അഖണ്ഡ ബൈബിള്‍ പാരായണം നടക്കും. ഇന്നു രാവിലെ എട്ടിന് പൂങ്കാവ് പില്‍ഗ്രീം ഫെസിലിറ്റേഷന്‍ സെന്ററില്‍ ആരംഭിക്കുന്ന ബൈബിള്‍ പാരായണം 28ന് രാവിലെ എട്ടിന് നടക്കുന്ന ദിവ്യബലിയോടെ സമാപിക്കും. ഫാ. ഷൈജു പര്യാത്തുശേരി, ജൂബിലി ജനറല്‍ കണ്‍വീനര്‍ ഫാ. പ്രിന്‍സ് പുത്തന്‍ചക്കാലയ്ക്കല്‍, ഫാ. ആന്റണി രാജു, ഫാ. മാക്സണ്‍ കട്ടിക്കാട്, ഷാജു ആന്റണി, സേവ്യര്‍ കട്ടിക്കാട്, ജോണി വലിയവീട്, ജോണ്‍ തറയില്‍ എന്നിവര്‍ നേതൃത്വം വഹിക്കും.

This entry was posted in Jubilee (150 Years), News. Bookmark the permalink.

Comments are closed.