പൂങ്കാവ് പള്ളിയില്‍ ജപമാല ഉദ്യാനം ഒരുങ്ങി

പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവില്‍ ജപമാല ഉദ്യാനം ഒരുങ്ങി. ഇടവക ശതോത്തര സുവര്‍ണജൂബിലി സ്മാരകമായാണ് ജപമാലരഹസ്യങ്ങളുടെ ശില്പങ്ങള്‍ അടങ്ങിയ ജപമാല ഉദ്യാനം നിര്‍മിച്ചത്. ഇതോടെ പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കവും ഭക്തിയും കൂടുതല്‍ തീക്ഷ്ണതയോടെ പ്രകടിപ്പിക്കാനുള്ള അവസരമാണ് പൂങ്കാവില്‍ ഒരുക്കിയിരിക്കുന്നത്. പള്ളിയോടു ചേര്‍ന്ന് വര്‍ഷങ്ങളായി പന്തലിച്ചു നിലക്കുന്ന പുന്നമരത്തിന്റെ സമീപത്താണ് ഗാര്‍ഡന്‍ ക്രമീകരിച്ചിരിക്കുന്നത്. ചിപ്പികള്‍ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന മനോഹരമായ ശില്പങ്ങള്‍ ആരെയും ആകര്‍ഷിക്കും. മലമുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്വര്‍ഗാരോപിത മാതാവിന്റെ മനോഹരശില്പവും ഉദ്യാനത്തെ ഏറെ ആകര്‍ഷകമാക്കുന്നു. ഈ ഉദ്യാനം ഇന്നു വൈകുന്നേരം ആറിന് കൊച്ചി രൂപതാ മെത്രാന്‍ ഡോ. ജോസഫ് കരിയില്‍ ആശീര്‍വദിക്കുകയും സമര്‍പ്പിക്കുകയും ചെയ്യും.

More Photos

Posted in Jubilee (150 Years), Photos | Tagged | Comments Off

Vilapam – Kurisinte Vazhi…

Posted in Music, Videos | Tagged | Comments Off

പൂങ്കാവ് പള്ളിയില്‍ തിരുനാള്‍

ആലപ്പുഴ: പൂങ്കാവ് പള്ളിയില്‍ വി.സെബസ്ത്യാനോസിന്റെ തിരുനാളിന് തുടക്കമായി. ഉച്ചയ്ക്ക് 12 ന് ദിവ്യകാരുണ്യ ആരാധന, 5 ന് ദിവ്യബലി, ഉണ്ണിമിശിഹായുടെ നൊവേന, നേര്‍ച്ചക്കഞ്ഞി, കുരിശിന്റെ വഴി.

23ന് 6.30ന് ജപമാല, ദിവ്യബലി മുഖ്യകാര്‍മ്മികന്‍ ഫാ. പോള്‍ കൊച്ചിക്കാരന്‍ വീട്ടില്‍. പ്രസംഗം ഫാ.ആന്റണി രാജു. 24 ന് വൈകിട്ട് 3.30 ന് തിരുനാള്‍ സമൂഹബലി. മുഖ്യകാര്‍മ്മികന്‍ ഫാ. മാക്‌സണ്‍ കുറ്റിക്കാട്ട്. തുടര്‍ന്ന് ചെട്ടികാട് കടപ്പുറത്തേക്ക് പ്രദക്ഷിണം, കടല്‍ വെഞ്ചരിപ്പ്, വചനസന്ദേശം ഫാ. റെന്‍സണ്‍ പൊള്ളയില്‍ നിര്‍വഹിക്കും.

Posted in News | Comments Off

Ash Wednesday – 2013 – Poomkavu

Kerala’s well known pilgrim center POOMKAVU CHURCH has celebrated ASH WEDNESDAY with solemn celebration of the Holy Eucharist and blessing of the Ashes.
At the end of the celebration the parish priest Rev.Fr.Shaiju Pariyathussery blessed the newly renovated grottos of the Way of the Cross. A good number of parishioners attended the ceremony.

കേരളത്തിലെ പ്രസിദ്ധ വിശുദ്ധവാര തീര്‍ത്ഥാടനദേവാലയമായ ആലപ്പുഴ പൂങ്കാവു പള്ളിയിലെ തപസ്സുകാല ആചരണം ഇന്നു രാവിലെ നടന്ന വിഭൂതിബുധന്‍ ആചരണത്തോടെ ആരംഭിച്ചു. ദിവ്യബലിക്കുശേഷം നടന്ന ചടങ്ങില്‍ പുതുക്കി നിര്‍മ്മിച്ച കുരിശിന്റെ വഴി ഗ്രോട്ടോകള്‍ വികാരി ഫാ. ഷൈജു പര്യാത്തുശ്ശേരി ആശീര്‍‌വദിച്ചു.

           

Photo Credits

Posted in News | Comments Off

Abhishekagni – 2013 – at Poomkavu – Manorama and Deepika News



Posted in Bible Convention | Tagged | Comments Off