പ്രമുഖ തീര്‍ഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ഓശാന ഞായര്‍ ആചരണത്തിനെത്തിയത്.
ഒലിവില കമ്പുകള്‍ ഉയര്‍ത്തിവീശി ദാവിദിന്റെ പുത്രന് സ്തുതികള്‍ പാടിയ ജറുസലേം നിവാസികളെ പോലെ, വിശുദ്ധമായ ധവളവസ്ത്രവും ധരിച്ചെത്തിയ വിശ്വാസികള്‍ തിരുക്കര്‍മങ്ങളില്‍ പങ്കുചേര്‍ന്നു. തീര്‍ഥാടനകേന്ദ്രത്തിലെ വിശുദ്ധവാര തീര്‍ഥാടനത്തിനും ഇന്നലെ തുടക്കമായി.
രാവിലെ ആറിന് പൂങ്കാവ് സെന്റ് ആന്റണീസ് ചാപ്പലില്‍ കുരുത്തോല വെഞ്ചരിപ്പു നടത്തി. കുരുത്തോല സ്വീകരിച്ച് വിശ്വാസികള്‍ ഇടവക ദേവാലയത്തിലേക്കു നടത്തിയ പ്രദക്ഷിണത്തോടെയാണ് തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്.
ദിവ്യബലിയര്‍പ്പണത്തിന് വികാരി ഫാ. ഷൈജു പരിയാത്തുശേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സെബാസ്റ്യന്‍ അട്ടച്ചിറ വചനപ്രഘോഷണം നടത്തി. ഫാ. ആന്റണി രാജു മണ്േടാത്തുപറമ്പില്, ഫാ. മാക്സണ്‍ കുറ്റിക്കാട്, ഫാ. മില്‍ട്ടസ് ചാക്കോ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വൈകുന്നേരം നാലിന് ചെട്ടിക്കാട് കടപ്പുറത്തു നിന്നും ആരംഭിച്ച കുരിശിന്റെ വഴിയില്‍ നിരവധി വിശ്വാസികളും പങ്കെടുത്തു. കുരിശിന്റെ വഴിക്കുശേഷം ഫാ. സജി ഒഎഫ്എം ധ്യാനപ്രസംഗം നടത്തി