Posted on: 21 Apr 2011 (mathrubhumi.com)
ആലപ്പുഴ: പൂങ്കാവ് പള്ളിയില്‍ പെസഹവ്യാഴദിനം മതസൗഹാര്‍ദത്തിന്റെ ദീപക്കാഴ്ച നടക്കും. ഇരുപത് നിരകളിലായി പതിനായിരത്തിലധികം നിലവിളക്കുകളാണ് ദീപക്കാഴ്ചയ്ക്കായി ഒരുക്കിയിട്ടുള്ളത്. വ്യാഴാഴ്ച രാത്രി 8 മണിക്ക് തുടങ്ങുന്ന ദീപക്കാഴ്ച പുലരുംവരെ തുടരും.
തിരുവത്താഴ പൂജയോടെ വൈകീട്ട് ആറുമണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇടവക വികാരി ഫാ. ഷൈജു പരിയാത്തുശ്ശേരി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ബോബിജോസ് കുട്ടികാട് വചനപ്രഘോഷണം നടത്തും. കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യസ്വീകരണം, പരിശുദ്ധ കുര്‍ബാന സമര്‍പ്പണം എന്നിവയ്ക്കുശേഷം 12 മണിവരെ ആരാധന തുടരും. തുടര്‍ന്നാണ് കുരിശിന്റെ വഴി. ഫാ. ജോസ് തോമസ് പീഢാനുഭവ പ്രസംഗം നടത്തും.