ആലപ്പുഴ: പൂങ്കാവ് പള്ളിയില്‍ വി.സെബസ്ത്യാനോസിന്റെ തിരുനാളിന് തുടക്കമായി. ഉച്ചയ്ക്ക് 12 ന് ദിവ്യകാരുണ്യ ആരാധന, 5 ന് ദിവ്യബലി, ഉണ്ണിമിശിഹായുടെ നൊവേന, നേര്‍ച്ചക്കഞ്ഞി, കുരിശിന്റെ വഴി.
23ന് 6.30ന് ജപമാല, ദിവ്യബലി മുഖ്യകാര്‍മ്മികന്‍ ഫാ. പോള്‍ കൊച്ചിക്കാരന് വീട്ടില്‍. പ്രസംഗം ഫാ.ആന്റണി രാജു. 24 ന് വൈകിട്ട് 3.30 ന് തിരുനാള്‍ സമൂഹബലി. മുഖ്യകാര്‍മ്മികന്‍ ഫാ. മാക്സണ്‍ കുറ്റിക്കാട്ട്. തുടര്‍ന്ന് ചെട്ടികാട് കടപ്പുറത്തേക്ക് പ്രദക്ഷിണം, കടല്‍ വെഞ്ചരിപ്പ്, വചനസന്ദേശം ഫാ. റെന്സണ് പൊള്ളയില് നിര്‍വഹിക്കും.